തൃക്കരിപ്പൂർ: എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി ഇരുപത്തി അഞ്ചു വർഷം പുർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ തൃക്കരിപ്പൂർ യൂനിയൻ നേതാക്കൾ സന്ദർശിച്ചു. കണിച്ചുകളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ യൂണിയൻ നേതാക്കളായ കെ. കുഞ്ഞികൃഷ്ണൻ, വി.വി. വിജയൻ, എം.കെ. അനിൽകുമാർ, സി. ബാലൻ കൊടക്കാട്, പ്രകാശൻ കൊടക്കാട്, സുകുമാരൻ മാണിയാട്ട്, രവി മാണിയാട്ട്, പി. രാജേഷ്, പി. ജോഷി, മോഹനൻ പുള്ളിക്കൽ എന്നിവരടങ്ങുന്ന സംഘം പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. വീട്ടിലെത്തിയ തൃക്കരിപ്പൂർ എസ്.എൻ.ഡി.പി. പ്രവർത്തകർക്ക് വെള്ളാപ്പള്ളി ഊഷ്മള സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |