തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കവ്വായി കായൽ തീരം കണ്ടൽ സമൃദ്ധമാക്കാൻ കണ്ടൽ ചെടി നട്ടുപിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി.യൂണിറ്റിന്റെയും സഹകരണത്തോടെ വെള്ളാപ്പിൽ കണ്ടൽ തുരുത്ത് നിർമ്മിതിയുടെ ഭാഗമായാണ് നാനൂറോളം
കണ്ടൽ ചെടികൾ നട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് കണ്ടൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് പേക്കടം പരിസ്ഥിതിദിന സന്ദേശം നൽകി. മെമ്പർമാരായ ഫരീദ, ശശിധരൻ, ഫായിസ് ബീരിച്ചേരി, ഷൈമ എന്നിവരും എൻജിനീയർ ശ്യാമിലി, അക്കൗണ്ടന്റുമാരായ സുഗതകുമാരി, അഞ്ജന, എസ്.പി.സിയുടെ സി.പി.ഒ മധുസൂദനൻ, അസിസ്റ്റന്റ് സി.പി. ഒ സരിത, ഹരിത കേരളം മിഷനിലെ വിജയൻ എന്നിവർ പ്രസംഗിച്ചു. ബി.എം.സി. കൺവീനർ എൻ. സുകുമാരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |