കാഞ്ഞങ്ങാട്: യു.പി.എ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിൽ ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനുവരി അവസാന വാരം കാഞ്ഞങ്ങാട്ട് ജില്ലാ സമ്മേളനം നടത്തുവാൻ യോഗം തീരുമാനിച്ചു. ജനറൽ സെക്രടറി വി.വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. കെ.എം ശ്രീധരൻ, കുഞ്ഞിരാമൻ, തോമസ് സെബാസ്റ്റ്യൻ, വി.പി. മഹാരാജ്, ലതാ സതീഷ്, സെമിറ ഖാദർ, സി.വി. രമേശൻ തുടങ്ങിയവർ സംസാരിച്ചു, ഭാരവാഹികളായി പി.ജി. ദേവ് (പ്രസിഡന്റ്), ലതാ സതീഷ്, സെമീറ ഖാദർ (വൈസ് പ്രസിഡന്റ്), വി.വി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), സുബൈദ ചെങ്കള, മിനി ചെമ്മനാട് (ജോയിന്റ് സെക്രട്ടറിമാർ), തോമസ് സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |