SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 AM IST

മഞ്ഞൾപ്പൊടിയല്ല, വെറും മഞ്ഞപ്പൊടി!

Increase Font Size Decrease Font Size Print Page
ter

 മഞ്ഞൾപ്പൊടി പാക്കറ്റുകളിൽ മഞ്ഞളിന്റെ മണം മാത്രം

കൊല്ലം: വൻകിട കമ്പനികളടക്കം വിപണിയിൽ എത്തിക്കുന്ന 'മഞ്ഞൾപ്പൊടി'യിൽ മഞ്ഞളിന്റെ സാന്നിദ്ധ്യം പേരിനുമാത്രം! ഉത്പാദന ചെലവ് ശാസ്ത്രീയമായി കണക്കാക്കിയാൽ, ഒരുകിലോ പൊടി നിർമ്മിക്കാൻ ചെലവാകുന്ന തുകയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കമ്പനികൾ ഇവ പായ്ക്ക് ചെയ്ത് കടകളിലെത്തിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്നതാണ് സംശയകരം!

ഭൂരിഭാഗം മഞ്ഞൾപ്പൊടികളിലും മഞ്ഞളിന്റെ മണം മാത്രമാണുള്ളതെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു. രാസപദാർത്ഥങ്ങൾ കലർത്തി നിറവും മണവും വരുത്തിയാണ് വില്പനയ്ക്കെത്തിക്കുന്നത്. പൊടി നിർമ്മാണ കമ്പനികൾ കർഷകരിൽ നിന്നു നേരിട്ട് മഞ്ഞൾ വാങ്ങാറില്ല. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനികളാണ് കൂടുതലായി പച്ചമഞ്ഞൾ വാങ്ങുന്നത്. ഇവർ മഞ്ഞളിലെ സുപ്രധാന ഘടകമായ 'കുർകുമിൻ' വേർതിരിച്ചെടുക്കും. അവശേഷിക്കുന്ന ചണ്ടി പൊടിനിർമ്മാണ കമ്പനികൾക്ക് കൈമാറും. ഈ ചണ്ടിക്ക് മഞ്ഞളിന്റെ ഒരു ഗുണവും ഉണ്ടാകില്ല! സിങ്കും സിന്തറ്റിക് എസെൻസും ചേർത്താണ് ചണ്ടിപ്പൊടിയിൽ മഞ്ഞളിന്റെ നിറവും മണവും സൃഷ്ടിക്കുന്നത്. രോഗപ്രതിരോധ ശേഷിയും മറ്റ് ഔഷധ ഗുണങ്ങളും പ്രതീക്ഷിച്ച് വിപണിയിലെ മഞ്ഞൾപ്പൊടി വാങ്ങുന്നവർ ഗുരുതര രോഗങ്ങളിലേക്കാണ് നടന്നടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നു വിദേശത്തേക്ക് കയറ്റി അയച്ച മ‌ഞ്ഞൾപ്പൊടിയിൽ സിങ്കിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് അടുത്തിടെ തിരിച്ചയച്ചിരുന്നു.

# മഞ്ഞളിലെ മറിമായം

 ഒരു കിലോ പച്ച മഞ്ഞളിന് വില 25 മുതൽ 38 രൂപവരെ

 ഒരു കിലോ ഉണക്ക മഞ്ഞളിന് വേണ്ടത് 6 കിലോ പച്ചമഞ്ഞൾ

 ഒരി കിലോ ഉണക്ക മഞ്ഞൾ ഉണ്ടാക്കാൻ ശരാശരി ചെലവ് 192 രൂപ

 ലാഭം ഈടാക്കി, പാക്കറ്റിലാക്കി വിപണിയിലെത്തിക്കുമ്പോൾ ചെലവ് 292 രൂപ

 പക്ഷേ, പൊതു വിപണിയിൽ വൻകിട കമ്പനികൾ കിലോയ്ക്ക് വാങ്ങുന്ന വില 190 രൂപ!

# വേണമെങ്കിൽ പരിഹരിക്കാം

കർഷകരിൽ നിന്നു നേരിട്ട് മഞ്ഞൾ വാങ്ങി ഉണക്കിപ്പൊടിക്കുക. ആവശ്യമായ മഞ്ഞൾ വീട്ടുവളപ്പിൽ നട്ടുവളർത്താം. ഗ്രോ ബാഗുകളിലും ഭംഗിയായി വളരുന്നതിനാൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ആവശ്യമായ മഞ്ഞൾ കൃഷി ചെയ്യാം.

# മഞ്ഞളിന്റെ ഗുണം

ശരീരത്തിന് രോഗപ്രതിരോധ ശേഷി സമ്മാനിക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നു. കണ്ണ്, വായ, ചെവി, മൂക്ക്, തലച്ചോർ എന്നീ അവയവങ്ങളുടെ ആരോഗ്യത്തിനും ഇവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും അതിപ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും സമ്മാനിക്കും.

ഇപ്പോൾ വിപണിയിൽ പായ്ക്കറ്റുകളിൽ കിട്ടുന്നത് മഞ്ഞൾപ്പൊടിയല്ല, വെറും മഞ്ഞപ്പൊടിയാണ്. അതിൽ മാരകവിഷങ്ങളാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യത്തിനായി വാങ്ങുന്നവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സ്ഥിതിയാണ്

വെളിയം രാജീവ്, പ്രമുഖ അഭിഭാഷകൻ, ജൈവ കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.