കൊല്ലം: കേരളത്തിലെ വിവിധ സർവകലാശാലകൾ നടത്തിവന്ന ബിരുദ - ബിരുദാനന്തര കോഴ്സുകൾക്കുള്ള പ്രൈവറ്റ് - വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ നിറുത്തലാക്കുന്ന സാഹചര്യത്തിൽ ശ്രീനാരായണ സർവകലാശാലയിൽ അറബിക് ബിരുദ - ബിരുദാനന്തര കോഴ്സുകളും ട്രെയിനിംഗ് കോഴ്സുകളും അഫ്സൽ ഉലമ പ്രിലിമിനറി ഡിഗ്രി കോഴ്സുകളും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എ.സി.എ വൈസ് ചാൻസലർക്ക് നിവേദനം നൽകി.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് നിവേദക സംഘത്തിന് അദ്ദേഹം ഉറപ്പ് നൽകി. സംഘടന രക്ഷാധികാരി എം.എ.സമദ്, ജനറൽ സെക്രട്ടറി ഹംസ കുഴുവേലി, അബു സുമയ്യ, അബ്ദുറഹ്മാൻ, അബ്ദുൽ സമദ്, അഷ്റഫ് അരിസ്റ്റോ, മുഹമ്മദ് കബീർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |