SignIn
Kerala Kaumudi Online
Thursday, 19 September 2024 7.56 AM IST

സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
onam

കൊല്ലം: സൗജന്യ ഓണക്കിറ്റ് വിതരണം രണ്ടു ദിവസം പിന്നിട്ടപ്പോൾ മഞ്ഞ കാർഡുകളുടെ 31,247 കിറ്റുകൾ വിതരണം ചെയ്തു. മൊത്തം 47,676 എ.എ.വൈ (മഞ്ഞ കാർഡ്) ഉടമകളാണ് ജില്ലയിലുള്ളത്.

അവശേഷിക്കുന്ന 15,329 കാർഡ് ഉടമകൾക്ക് അടുത്ത ഏത് ദിവസങ്ങളിലും കിറ്റുകൾ വാങ്ങാം. ഇ - പോസ് മെഷിനിലെ തകരാർ കാരണം സംസ്ഥാനത്ത് കിറ്റ് വിതരണം തടസപ്പെട്ടെങ്കിലും കൊല്ലം ജില്ലയിൽ കാര്യമായി ബാധിച്ചില്ല. 3,24,640 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 1,85,099 എൻ.പി.എസ് (നീല) കാർഡുകാർക്കും 2,25,397 എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും 875 എൻ.പി.ഐ (ബ്രൗൺ) വിഭാഗക്കാർക്കുമാണ് വരും ദിവസങ്ങളിൽ കിറ്റ് ലഭിക്കുക. 25, 26, 27 പി.എച്ച്.എച്ച് (പിങ്ക്) , 29, 30, 31 എൻ.പി.എസ് (നീല)

സെപ്തംബർ 1, 2, 3 എൻ.പി.എൻ.എസ് (വെള്ള) കാർഡ് എന്നിങ്ങനെ കിറ്റ് ലഭിക്കും.

ഈ ദിവസങ്ങളിൽ കിറ്റ് കിട്ടാത്തവർക്ക് സെപ്തംബർ നാല് മുതൽ ഏഴുവരെ ​ വാങ്ങാൻ സൗകര്യം ഉണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.