കൊല്ലം: പാരിപ്പള്ളി കോട്ടക്കേറം സ്വദേശിനി സുധ ചേച്ചി പതിവ് പോലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ലോട്ടറിയുമായി ഇറങ്ങി. സാധാരണ ടിക്കറ്റേതുണ്ടെന്നാണ് സുധ ചേച്ചിയോട് ഉയരുന്ന സ്ഥിരം ചോദ്യം. പക്ഷെ ഇന്നലെ എല്ലാവരുടെയും ചോദ്യം രാഹുൽ ഗാന്ധി എന്ത് പറഞ്ഞെന്നായിരുന്നു. മറ്റ് ചിലർ പറഞ്ഞ് ഫോട്ടോ സൂപ്പറായിട്ടുണ്ടെന്ന്. പലപ്പോഴും ടിക്കറ്റുമായി ചെല്ലുമ്പോൾ മുഖം തിരിഞ്ഞ് നിൽക്കുന്നവരും രാഹുൽ ഗാന്ധിയെ കണ്ടിട്ട് എപ്പോഴെത്തിയെന്ന് വിശേഷം തിരക്കി.
ഇന്നലെ രാവിലെ കല്ലുവാതുക്കൽ പാറയിൽ കോളനിക്ക് സമീപം വച്ച് രാഹുൽഗാന്ധി സുധ ചേച്ചിയോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ചിത്രം നവമാധ്യമാങ്ങളിലാകെ വൈറലായിരിക്കുകയാണ്. കഷ്ടിച്ച് മൂന്നടി പൊക്കം മാത്രമുള്ള ഭിന്നശേഷിക്കാരിയായ സുധ ചേച്ചി കാലങ്ങളായി പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പാരിപ്പള്ളിയിലെ വീട്ടിൽ നിന്ന് രണ്ടര കിലോമീറ്ററോളം നടന്ന് ടിക്കറ്റ് വിറ്റ് പാറയിൽ ജംഗ്ഷനിലെ കോളനിയിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി രാഹുൽഗാന്ധി മുന്നിലെത്തിയതും ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |