കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ബഡ്ജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1, 8 ദിവസങ്ങളിൽ മൂന്നാർ ഉല്ലാസയാത്രയും 19, 20 തീയതികളിൽ കപ്പൽ യാത്രയും നടത്തുന്നു. വാഗമൺ മൂന്നാർ യാത്ര രാവിലെ 5.10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ, വാഗമൺ അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന്, കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം, കല്ലാർകുട്ടി വ്യൂ പോയിന്റ്, അടിമാലി, ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും. അടുത്ത ദിവസം രാവിലെ 8.30ന് മൂന്നാറിൽ നിന്നാരംഭിക്കുന്ന യാത്ര മൂന്നാറിലെ ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ബോട്ടാണിക്കൽ ഗാർഡൻ, ഇക്കോ പോയിന്റ്, ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകുന്നേരം 6ന് മൂന്നാറിൽ എത്തി രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി കൊല്ലം ഡിപ്പോയിൽ പുലർച്ചെ രണ്ടിനെത്തും. 19, 20 തീയതികളിൽ കൊല്ലത്ത് നിന്ന് രാവിലെ 10ന് പുറപ്പെടുന്ന ബസിൽ കൊച്ചിയിലെത്തിയുള്ള കപ്പൽ യാത്രയിൽ ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, കുട്ടികൾക്ക് കളിസ്ഥലം, സൺഡക്ക്, ലോഞ്ച് ബാർ, ത്രിഡി തിയേറ്റർ, ഡി.ജെ പാർട്ടി, ബുഫേ ഡിന്നർ, ലൈവ് പ്രോഗ്രാമുകൾ എന്നിവയുമുണ്ടാകും. ഫോൺ: 9447721659, 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |