കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ യൂത്ത് യുവ ക്ലബുകൾക്കായി നടത്തുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി ജില്ലാ തല ടൂർണമെന്റ് ഇന്നും നാളെയും കൊല്ലം കർബല ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്റി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, യുവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാല തുടങ്ങിയവർ പങ്കെടുക്കും. നാളെ വൈകിട്ട് 6ന് സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് സമ്മാനദാനം നിർവഹിക്കും. ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിൽ മത്സരങ്ങൾ നിയന്ത്റിക്കുന്നത് ജില്ലാ ഫുട്ബാൾ റഫറീസ് അസോസിയേഷനിലെ റഫറിമാരും ഒഫിഷ്യലുകളുമാണ്. ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 32 യൂത്ത്, യുവ ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം സന്തോഷ് കാല, ജില്ലാ കോ ഓർഡിനേറ്റർ അഡ്വ. എസ്. ഷബീർ, ജില്ലാ പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |