കോട്ടയം . ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ശിശുസൗഹൃദമാക്കാനുള്ള നടപടി ആരംഭിച്ചു. ശിശുസൗഹൃദ പദ്ധതികളുടെ രൂപീകരണത്തിന് സഹായകമാവുന്ന ജില്ലാതല വെബ് പോർട്ടൽ ഉടൻ നിലവിൽ വരും. ലിംഗാടിസ്ഥാനത്തിലുളള കുട്ടികളുടെ വിവരങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, ജില്ലയിലെ കുട്ടികളുടെ രോഗാതുരത, പോഷണം, ആരോഗ്യം, പരിരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമേ കുട്ടികൾക്കായുളള സ്ഥാപനങ്ങളുടെ സ്ഥിതി വിവര കണക്കും ലഭ്യമാകും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കാനും പോർട്ടൽ സഹായകമാകും.
വെബ് പോർട്ടൽ രൂപീകരണത്തിനുളള ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |