കോട്ടയം : പട്ടികവർഗ വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യപഠനമുറികളിൽ താത്കാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മേലുകാവ്, പുഞ്ചവയൽ, വൈക്കം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിൽ വരുന്ന പട്ടികവർഗകോളനികളിലെ സാമൂഹ്യപഠനമുറികളിലാണ് നിയമനം. ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ബിരുദധാരികളായ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. സർട്ടിഫിക്കറ്റ് സഹിതം പ്രോജക്ട് ഓഫീസർ,ഐ.ടി.ഡി.പി ഓഫീസ് , രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. ബയോഡേറ്റയിൽ പ്രവർത്തനക്ഷമമായ ഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |