വൈക്കം : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. നെല്ലി, ദന്തപാല, ഞാവൽ, ഇലഞ്ഞി, പേര, മാവ് തുടങ്ങിയവയാണ് നട്ടത്. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ബ്ലോക്ക് ഓഫീസിനും, ഘടകസ്ഥാപനങ്ങൾക്കും വേസ്റ്റ് ബിന്നും വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. കെ.റാണിമോൾ, സുജാത മധു, രേഷ്മ പ്രവീൺ, ജോയിന്റ് ബി.ഡി.ഒ ശ്രീകല, എസ്.സുനിൽ കുമാർ, വൈ.ഉണ്ണിക്കുട്ടൻ, എ.ഇ ഗീത മനോമോഹൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |