ചെറുതോണി : അമിത വേഗതിയിലെത്തിയ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജുവിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബിജു ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി തടിയമ്പാട് വിമലഗിരി റോഡിലായിരുന്നു അപകടം. ബിജു തടിയമ്പാട് പോയി വീട്ടുസാധനങ്ങൾ വാങ്ങി തിരികെ സ്കൂട്ടറിൽ വരുമ്പോൾ എതിരെ മെറ്റലുമായി അമിത വേഗത്തിൽ വന്ന ടിപ്പറിന്റെ പിൻഭാഗം തട്ടി വീഴുകയായിരുന്നു. പൊലീസിൽ ഇന്റിമേഷൻ കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ ബിജുവിനെ നിർബന്ധമായി ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |