SignIn
Kerala Kaumudi Online
Thursday, 08 August 2024 2.46 PM IST

മണൽ ലേലം ചെയ്തു

manal-lellam

മുണ്ടക്കയം: മണിമലയാറ്റിൽ വെള്ളനാടി ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കുവാൻ നടപടിയായി. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മണൽ ലേലം ചെയ്ത് നൽകിയത്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുവാനായി പഞ്ചായത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് സ്പെഷ്യൽ അനുമതിയോടെ മണൽ നീക്കുവാൻ നടപടി ആയത്. ടാക്സ് ഉൾപ്പെടെ ഒരു കോടി 32 ലക്ഷം രൂപയ്ക്കാണ് മണൽ ലേലം ചെയ്തത്. പത്തനംതിട്ട ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഡോ.കോശി പിഎസ്സി ന്റെ നേതൃത്വത്തി ലാണ് ലേല നടപടികൾ നടന്നത്. മുണ്ടക്കയം വെള്ളനാടി ചെക്ക് ഡാമിന് സമീപത്ത് വച്ച് നടന്ന ലേല ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MALNAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.