SignIn
Kerala Kaumudi Online
Thursday, 08 August 2024 3.21 PM IST

വടയാർ, ടി.വി പുരം ക്ഷേത്റഗോപുരങ്ങൾ ജീർണതയിൽ.... കാത്തുരക്ഷിക്കണേ ഞങ്ങളേ...

ilagavu

വൈക്കം : ദുരിതങ്ങൾ തീർക്കണേയെന്ന പ്രാർത്ഥനയോടെയാണ് അവരെത്തുന്നത്. പക്ഷേ, ക്ഷേത്രകവാടം വണങ്ങാൻ ഒരുങ്ങുമ്പോഴേ കാത്തിരിക്കുന്നതോ വൻ ദുരന്തം. ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ് അലങ്കാര ഗോപുരം. ഈശ്വരകൃപ കൊണ്ടായിരിക്കും ഒന്നും സംഭവിക്കാത്തതെന്നാണ് ഭക്തർ പറയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള വടയാർ, ടി.വി.പുരം ക്ഷേത്രങ്ങളിലെത്തിയാൽ അധികൃതരുടെ അനാസ്ഥയുടെ ആഴം. ചരിത്രപ്രസിദ്ധമായ ആറ്റുവേല നടക്കുന്ന വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയാണ്. തൂണും അപകടാവസ്ഥയിൽ. 1986 ലാണ് ഗോപുരം നിർമ്മിച്ചത്. കമ്പികൾ ദ്രവിച്ച നിലയിലാണ്. ക്ഷേത്രത്തിലേക്കും ക്ഷേത്ര മൈതാനിയിലേക്കും സമീപത്തെ വീടുകളിലേക്കും വടയാർ ഗവ.എൽ.പി സ്‌കൂളിലേക്കുമൊക്കെയായി ദിനംപ്രതി കുട്ടികളടക്കം നിരവധിപ്പേരാണ് ഇതുവഴി കടന്നപോകുന്നത്.
പൗരാണികതക്കൊപ്പം ചരിത്രവും ഇഴചേരുന്ന ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ ഉത്തരം ദ്രവിച്ച് തടിക്കഷ്‌ണങ്ങൾ നിലംപതിച്ച് തുടങ്ങിയിട്ട് നാളുകളായി. വൈക്കം ആസ്ഥാനമായിരുന്ന വടക്കുംകൂർ രാജാക്കന്മാർ പിന്തുടർച്ചക്കാർക്ക് കിരീടവും ചെങ്കോലും രാജാധികാരവും കൈമാറിയിരുന്നത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം.

തിടപ്പള്ളി, ബലിക്കൽപ്പുരയും ചോർന്നൊലിക്കുന്നു

മഴക്കാലം എത്തിയതോടെ വടയാർ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ബലിക്കൽപ്പുര ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കഴക്കോലുകൾ ദ്രവിച്ച് മേൽക്കൂര അപകടാവസ്ഥയിലാകും. ദേവസ്വം അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു. പിതൃകർമ്മങ്ങൾക്ക് പേരുകേട്ട ഇവിടെ ടി.വി പുരം ക്ഷേത്രത്തിൽ കർക്കടക വാവിന് നൂറുകണക്കിനാളുകളാണ് ബലിതർപ്പണത്തിനെത്തുന്നത്. ബലിതർപ്പണം നടത്തുന്ന ഭാഗത്തേക്ക് ഗോപുരം വഴിയാണ് കടന്നുപോകാനാവുക. ജീർണ്ണതയിലായ ഗോപുരം റോഡിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

''ഏറെ പ്രാധാന്യമുള്ള ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് ദേവസ്വം ബോർഡിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കാറില്ല. കാലപ്പഴക്കം കൊണ്ട് നിലംപതിക്കാറായ പടിഞ്ഞാറെ ഗോപുരം കർക്കട വാവിന് മുൻപായി പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണം. ബലിതർപ്പണ സ്ഥലത്തേക്കുള്ള വഴിയും സഞ്ചാരയോഗ്യമാക്കണം.

-ടി.ബി.മോഹൻദാസ്, തറയിൽ ടി.വി.പുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.