SignIn
Kerala Kaumudi Online
Thursday, 08 August 2024 3.05 PM IST

നട്ടെല്ല് വേദനയിൽ പുളഞ്ഞ് യുവാക്കൾ

naduv

കോട്ടയം : ബൈക്ക് യാത്ര, കമ്പ്യൂട്ടറിന് മുന്നിലുള്ള ഇരിപ്പ്, മൊബൈൽ നോട്ടം. നട്ടെല്ല് വേദനമൂലം ആശുപത്രിയിൽക്കയറുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. ദിവസവും ബൈക്കിൽ ദീർഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങൾ നട്ടെല്ലിലെ ലംബാർ വെർട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മർദമേൽപ്പിക്കും. കശേരുക്കൾ തമ്മിൽ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്‌കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കൽ പ്രതികൂലമായി ബാധിക്കും. ഇതുകൂടാതെയാണ് മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലി. ഇതോടെ ഡിസ്‌കുകൾ പുറത്തേക്ക് തള്ളി സുഷുമ്നനാഡിയുൾപ്പെടെ ഞെരുങ്ങി അതികഠിന വേദനയുണ്ടാകും.

കഴുത്തിനും വേണം കരുതൽ

ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡിലിൽ പിടിച്ച് നേരേനോക്കി കൂടുതൽ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാകും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥ. പതിവായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരുടെ ഇരിപ്പും പ്രശ്നമാണ്. നിശ്ചിത ദൂരത്തിൽ നട്ടെല്ല് വളയാതെ കൈകൾ ശരിയായ പൊസിഷനിൽ വയ്ക്കാത്തതാണ്

കഴുത്ത് വേദന ഗുരുതരമാക്കാത്തത്.

സഹിക്കാൻ പറ്റില്ല

കാലിന്റെ പിറകുവശത്തുകൂടി തുടങ്ങി പെരുവിരൽ വരെ വേദന വ്യാപിക്കാം
 ചുമയ്ക്കുമ്പോളും തിരിയുമ്പോഴും വേദന തീവ്രമാകും
നട ഇറങ്ങുമ്പോഴും ഉണർന്നെണീക്കുമ്പോഴും വേദന

'' കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നട്ടെല്ലിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന യുവതീ യുവാക്കളുടെ എണ്ണം വർദ്ധിച്ചു. 21 വയസുവരെയുള്ളവർ വരെ ചികിത്സയ്ക്ക് എത്തുന്നു. ടെക്കികൾ, മെഡിക്കൽ റെപ്പുമാർ, മാദ്ധ്യമ പ്രവർത്തകർ ഇക്കൂട്ടത്തിലുണ്ട്.

'' ഡോ.അനീസ് മുസ്തഫ, ന്യൂറോ സർജൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.