കോട്ടയം : ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാഴ്ചക്കാലം നീണ്ടുനിന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു. കോട്ടയം ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ
ജില്ലാ കോ-ഓർഡിനേറ്റർ പി.എം.അബ്ദുൾകരീം അദ്ധ്യക്ഷനായിരുന്നു. വിവിധ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.എസ്.ഷംന, സിനി ജോൺസൻ, ബി.ഇന്ദിര, ടി.എസ്. സനൽകുമാർ, ജെ.വിമല, കെ.സി.സജീവ്, രഹന രാജ്, സിന്ധു രവീന്ദ്രൻ എന്നിവരെ അനുമോദിച്ചു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ. സിംല, താരതോമസ്, പി.കെ. ബിന്ദു, ടി എൻ രാധാകൃഷ്ണൻ, ആർ സന്തോഷ്, ജോജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |