കോട്ടയം: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പ്രൊമോഷൻ ആട്ടിമറിച്ച് സമഗ്രശിക്ഷ കേരളയിൽ സെക്രട്ടേറിയറ്റിൽ നിന്ന് അക്കൗണ്ട് ഓഫീസർ തസ്തികയിൽ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീകുമാർ എസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, ടൗൺ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി വി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |