തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചതിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെറുവനവും ഫലവൃക്ഷങ്ങളുടെ തോട്ടവും ഒരുക്കുന്ന 'ഹരിത സ്പർശം 2024' ന് തുടക്കമായി. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ. ആർ അനിത അദ്ധ്യക്ഷത വഹിച്ചു. ഹരിതഗ്രാമത്തിൽ തുടങ്ങുന്ന ചെറുവനം പദ്ധതി കെ.വി ദയാലും, പ്ലാവിന്തോട്ടം ജോർജ് കുളങ്ങരയും ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ് ഇന്ദു, എസ്.ബി.ഐ മാനേജർ കെ.എസ് സുഭാഷ്, പ്രൊഫ. അഞ്ജലി സി.നായർ എന്നിവർ പ്രസംഗിച്ചു. കോളേജിലെ മൂന്ന് ഏക്കറിലാണ് പരിസ്ഥിതി സൗഹൃദ ഹരിതഗ്രാമം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |