കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധപ്രകടനവും യോഗവും നടന്നു. നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത യോഗം പൊലീസ് സ്റ്റേഷൻ മൈതാനത്ത് മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും എക്‌സ് എം.എൽ.എയുമായ ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു. കേരള വനിത കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഡാനി തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമ ലത പ്രേം സാഗർ, കെ.വി ബിന്ദു, രമ മോഹൻ, അംബിക ഗോപൻ, ലീനമ്മ ഉദയകുമാർ, പി.എസ് പുഷ്പമണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |