ഊത്തപിടിത്തം : നടപടി കടലാസിൽ മാത്രം

Thursday 14 May 2026 12:42 AM IST

കോട്ടയം : പെരുമഴയത്തുള്ള ഊത്തപിടിത്തത്തിനെതിരെ ഇക്കുറിയും മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് ഇറങ്ങിയെങ്കിലും നടപടി കടലാസിൽ മാത്രം. എല്ലാ വ‌ർഷവും മഴക്കാലം തുടങ്ങുമ്പോൾ പതിവ് പോലെ കർശന നടപടിയെന്ന് പറയുമെങ്കിലും പരിശോധന പോലുമില്ല. പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിനാണ് കടലാസിലുള്ള വിലക്ക്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ പുഴകളിൽനിന്ന് വയലുകൾ, തോടുകൾ, ചതുപ്പുകൾ, കനാലുകൾ എന്നിവിടങ്ങളിലേക്ക് കൂട്ടത്തോടെ കയറിവരുമ്പോഴാണ് ഊത്തപിടിത്തം. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഏറെയും. ഊത്തയേറ്റത്തിന്റെ സമയത്ത് വയറുനിറയെ മുട്ടകളുമായി ഒഴുക്കിനെതിരെ നീന്തുന്ന മീനുകളെ പിടിക്കാൻ എളുപ്പമാണ്.

കൊതുക് വലയ്ക്ക് സമാനമായ വലകളാണ് ഇപ്പോൾ പലയിടങ്ങളിലും മീൻപിടിക്കാൻ ഉപയോഗിക്കുന്നത്. ഇതോടെ എല്ലാ ജലജീവികളും കെണിയിൽപ്പെടുന്നു.

10,000 രൂപ പിഴ, ആറുമാസം തടവ്

കൂട്, അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിച്ചാൽ 10,000 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷയെങ്കിലും ഈ വകുപ്പിൽ പിഴയീടാക്കിയ വിവരങ്ങൾ ഫിഷറീസ് വകുപ്പിൽ ലഭ്യമല്ല. നാട്ടിൻ പുറങ്ങളിൽ ഊത്തപിടിത്തം ഉത്സവമാക്കി റീലുകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും പതിവാണ്.

മത്സ്യസമ്പത്ത് നശിക്കും

ഏറെ അപകടം പിടിച്ച രീതിയിലാണ് പലയിടത്തും ഊത്തപിടിത്തം

ഇത് ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന്