കൊട്ടിയൂർ ക്ഷേത്ര ദർശന യാത്ര 7ന്

Friday 15 May 2026 12:11 AM IST

ചങ്ങനാശേരി : കെ.എസ്.ആർ.ടി സി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ജൂൺ ഏഴിന് കൊട്ടിയൂർ ക്ഷേത്രദർശനത്തിന് സർവീസ് ആരംഭിക്കും. പുലർച്ചെ അഞ്ചിന് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര തിരുനെല്ലി ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ജൂൺ 9 ന് പുലർച്ചെ നാലിന് തിരിച്ചെത്തും. സ്റ്റേ അടക്കം ഒരാൾക്ക് 2710 രൂപയാണ് ചെലവ് . ദക്ഷിണ കാശി എന്നറിയപ്പെടുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രം വർഷത്തിൽ ഒരു പ്രാവശ്യം വൈശാഖ മാസത്തിലാണ് ഭക്തജനങ്ങൾക്കായി തുറക്കുന്നത്. ബുക്കിംഗിനായി ഫോൺ : 9846852601, 8086163011.