കുടുംബയൂണിറ്റ് വാർഷികം
Saturday 16 May 2026 12:20 AM IST
വൈക്കം : എസ്.എൻ.ഡി.പി യോഗം 111-ാം നമ്പർ വൈക്കം ടൗൺ ശാഖയുടെ കീഴിലുള്ള കുമാരനാശാൻ മെമ്മോറിയൽ കുടുംബയൂണിറ്റ് 11-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും ശാഖാ പ്രസിഡന്റ് എൻ.കെ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ ജി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ.വിജയപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് ലൈല ബാലകൃഷ്ണൻ, കൺവീനർ ഉദയകുമാരി, ഭാരവാഹികളായ അനിലാത്മജൻ, അനിൽകുമാർ പത്തിതറ, അനിൽ പിഷാരത്ത്, സുലേഖാ ഷാജി, ഗീത സുരേഷ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദമൂട്ടുമുണ്ടായിരുന്നു.