ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വൈദികർ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസ് ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം, ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം, കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ തുടങ്ങി 40 വൈദികരാണ് അരമനയിലെത്തിയത്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ധീരതയോടെ പങ്കുവയ്ക്കാനും വിശ്വാസി സമൂഹത്തിന് ജാഗ്രതാ മുന്നറിയിപ്പു നൽകാനും ബിഷപ്പ് കാട്ടിയ ആർജ്ജവത്തെ അവർ അഭിനന്ദിച്ചു. തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തേണ്ടതിനു പകരം മുന്നറിയിപ്പു നൽകിയ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ആർച്ച് പ്രീസ്റ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |