രാജാക്കാട്: കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിഞ്ഞ്, ഗതാഗതം പൂർണമായും തടസപ്പെട്ടു. രാത്രിയും പകലും തുടർച്ചയായി മണ്ണിടിയുന്നതിനെ തുടർന്ന് ലോക്ക്ഹാർട്ട് ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചതായി സബ് കളക്ടർ രാഹുൽ കൃഷ്ണശർമ പറഞ്ഞു. ഉടുമ്പൻചോല തഹസിൽദാരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മലയിടിഞ്ഞത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് കൈമാറുമെന്നും സബ് കളക്ടർ അറിയിച്ചു. തേനിയിലേക്കും തേക്കടിയിലേക്കും പോകുന്ന യാത്രക്കാർ ആനച്ചാൽ, രാജാക്കാട് വഴി തിരിഞ്ഞു പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |