കോട്ടയം ജില്ലയിൽ 840 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 320432 പേർ കൊവിഡ് ബാധിതരായി. 313983 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24998 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം : കോട്ടയം-68, മുണ്ടക്കയം-60, കാഞ്ഞിരപ്പള്ളി-59, കരൂർ-33, പനച്ചിക്കാട്-26, പാറത്തോട്-25, വൈക്കം-24, മാഞ്ഞൂർ-23, വിജയപുരം-21, അയർക്കുന്നം-20, നെടുംകുന്നം, മീനച്ചിൽ-19, തൃക്കൊടിത്താനം-18 , പാമ്പാടി , ചങ്ങനാശേരി, മേലുകാവ്-17, രാമപുരം, എരുമേലി-16, പാലാ, ചിറക്കടവ്-13, മീനടം-12, തിടനാട്, മുത്തോലി, കിടങ്ങൂർ, മാടപ്പള്ളി, പള്ളിക്കത്തോട്-10, ഏറ്റുമാനൂർ, കോരുത്തോട്, കുറിച്ചി, കൂരോപ്പട-9, കാണക്കാരി, കറുകച്ചാൽ, വെള്ളൂർ, കൂട്ടിക്കൽ, പായിപ്പാട്-8, ആർപ്പൂക്കര, പുതുപ്പള്ളി, വാഴൂർ, ഈരാറ്റുപേട്ട-7, അതിരമ്പുഴ, അയ്മനം, മറവന്തുരുത്ത്-6, എലിക്കുളം, തലപ്പലം, പൂഞ്ഞാർ, കടപ്ലാമറ്റം-5, വാകത്താനം, ഉദയനാപുരം, പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തലയാഴം, വാഴപ്പള്ളി, ഞീഴൂർ, കടുത്തുരുത്തി, മൂന്നിലവ്-4, കല്ലറ, കടനാട്, തിരുവാർപ്പ്, മണിമല. മണർകാട്, വെള്ളാവൂർ, വെച്ചൂർ, ഉഴവൂർ, ഭരണങ്ങാനം, തലനാട്, തീക്കോയി-3, ടി.വി പുരം, കങ്ങഴ, വെളിയന്നൂർ, മുളക്കുളം, തലയോലപ്പറമ്പ്, ചെമ്പ്, കൊഴുവനാൽ-2, കുമരകം-1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |