കോട്ടയം: തിങ്കഴാഴ്ച നടക്കുന്ന കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബിന്‍സി സെബാസ്റ്റ്യന്‍ മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിന്‍സിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന നിര്‍ദ്ദേശമടങ്ങിയ വിപ്പും അംഗങ്ങള്‍ക്ക് നല്കി. കഴിഞ്ഞ മാസം നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെതുടര്‍ന്നാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നത്. 52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 അംഗങ്ങള്‍ വീതവും , ബി.ജെ.പിക്ക് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |