SignIn
Kerala Kaumudi Online
Thursday, 19 September 2024 11.43 AM IST

സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ

Increase Font Size Decrease Font Size Print Page
saha

കോട്ടയം : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. സഹകരണരജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് സമ്മാനവിതരണം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ കെ.എം.രാധാകൃഷ്ണൻ, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ എ.വി.റസൽ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ടി.ആർ.രഘുനാഥൻ, അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാർ, ജോയിന്റ് രജിസ്ട്രാർ എൻ.അജിത് കുമാർ, കെ.ജയകൃഷ്ണൻ, ജി.ഗോപകുമാർ, പി.സതീഷ് ചന്ദ്രൻ നായർ, ജോൺസൺ ജോസഫ് പുളിക്കീൽ, പി. ഹരിദാസ്, ജോസഫ് ഫിലിപ്പ്, ടി.സി. വിനോദ്, കെ.കെ.സന്തോഷ് എന്നിവർ പങ്കെടുക്കും.
20 വരെയാണ് സഹകരണ വാരാഘോഷം. രാവിലെ ഒമ്പതിന് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ബി.പി. പിള്ള ക്ലാസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.