കോട്ടയം : ജില്ലയിൽ 555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 540 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. 219 പേർ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 258 പുരുഷൻമാരും 231 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4658 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334808 കോവിഡ് ബാധിതരായി. 327560 പേർ രോഗമുക്തി നേടി. ആകെ 26007 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |