കോട്ടയം: റബർ കയറ്റുമതി ചെയ്യാൻ ഏതൊരു പൗരനും അവകാശം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് ആവശ്യപ്പെട്ടു. കൃഷിക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കുമുള്ള ഈ അവകാശങ്ങൾ കേന്ദ്ര ഗവൺമെന്റിനു മാത്രമായി ചുരുക്കുന്നത് ശരിയല്ല. ഈ നീക്കം ദുരൂഹമാണ്. അത് തത്പരകക്ഷികളായ മറ്റുചിലരെ സഹായിക്കാനാണെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷകരും കർഷക സംഘടങ്ങളുമായി ചർച്ചകൾ നടത്തിയതിനുശേഷം മാത്രമേ, പാർലമെന്റിൽ പുതിയ നിയമം പരിഗണിക്കാവൂ. പ്രധാനമന്ത്രിക്കും വാണിജ്യ വകുപ്പ് മന്ത്രിക്കും ഈ ആവശ്യമുന്നയിച്ച് താൻ ഇ മെയിൽ സന്ദേശമയച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |