കോട്ടയം : അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് പാലരുവി എക്സ്പ്രസ് അടക്കം മൂന്ന് ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. പ്രധാന തിരുനാൾ ദിവസമായ 24, 25 തീയതികളിലാണ് ട്രെയിനുകൾ ഏറ്റുമാനൂരിൽ നിറുത്തുക. പാലരുവിയ്ക്ക് പുറമെ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630 ), തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് (16347)എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്. പാലരുവി എക്സ്പ്രസിന്റെ ഇരുവശത്തേക്കുമുള്ള സർവീസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ലബാർ എക്സ്പ്രസ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മാത്രമാകും സ്റ്റോപ്പി. പുലർച്ചെ 4.23 നാണ് ട്രെയിൻ ഏറ്റുമാനൂരിലെത്തുക. പാലരുവിയ്ക്ക് സ്ഥിരമായി ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |