കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം സത്യഗ്രഹ അനുസ്മരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യാഭിവാഞ്ഛയും' എന്ന വിഷയത്തിൽ എസ്. പി. സി. എസ് പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ. ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |