SignIn
Kerala Kaumudi Online
Friday, 20 September 2024 12.02 PM IST

ദേശീയ പണിമുടക്ക് സത്യഗ്രഹം നടത്തി.

Increase Font Size Decrease Font Size Print Page
sathyagraham

കോട്ടയം. പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന്റെ കൊടുംകാറ്റാണ് ദ്വിദിന ദേശീയ പണിമുടക്കെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയത്ത് എസ്.ബി.ഐ. കേന്ദ്ര ഓഫീസിന് മുന്നിൽ വർക്കേഴ്‌സ് കോഓർഡിനേഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11 കേന്ദ്ര ട്രേഡ് യൂണിയുകളും സംസ്ഥാനത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് ട്രേഡ് യൂണിയനുകൾ കേരളത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വർക്കേഴ്‌സ് കോ ഓർഡിനേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SRICK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.