കോട്ടയം : ആട്ടവും പാട്ടും അറിവുമൊക്കെയായി രണ്ട് ദിവസം കുട്ടിക്കൂട്ടങ്ങളെ ആഹ്ളാദത്തിന്റെ കൊടുമുടിയിലേറ്റുന്ന 'മാമ്പഴക്കൂട്ടം -2022' 30,മേയ് 1 തീയതികളിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും, കേരളകൗമുദിയും സംയുക്തമായി ശ്രീനാരായണ ധർമ്മപഠന കേന്ദ്രവും ഗാംബിറ്റ് സിവിൽ സർവീസ് അക്കാഡമിയും യൂത്ത്മൂവ്മെന്റും വനിതാസംഘവുമായി സഹകരിച്ച് നടത്തുന്ന അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പിൽ അഞ്ച് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് പങ്കെടുക്കാം. 30 ന് രാവിലെ 9 30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വാവാ സുരേഷ് കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടിന് നാടൻപാട്ടുകലാകാരൻ സി.ഡി ബാബുവിന്റെ 'നാട്ടറിവ്'. മേയ് 1 ന് രാവിലെ 9 30 ന് യോഗാചാര്യൻ ശങ്കരന്റെ യോഗാ ക്ളാസ്. 10 30 ന് പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അനീഷ് മോഹന്റെ ക്ളാസ്. 3 30 ന് ഡോ.ഷൈനി ആന്റണിയുടെ സുംബാ ഡാൻസ് ക്ളാസ്. പ്രതിസന്ധിയെ അതിജീവിച്ച് മത്സരബുദ്ധിയോടെ ജീവിത വിജയം കൈവരിക്കാൻ വരുംതലമുറയെ പ്രാപ്തമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോൺ : 94 46 50 18 29, 94 47 31 60 07, 99 61 31 39 97.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |