വൈക്കം . എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കണമെന്ന് കേരള വേലൻ മഹാജനസഭ മറവൻതുരുത്ത് ശാഖാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി ഡി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ ഇ മണിയൻ മുഖ്യപ്രഭാഷണം നടത്തി. പി വി ഷാജിൽ, എം കെ രവി, കെ എസ് ചന്ദ്രശേഖരൻ, കെ എസ് രാജു, ശാലിനി, കെ ആർ രമിത, കെ സൗദാമിനി, അജി പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ എം രാധാകൃഷ്ണൻ (പ്രസിഡന്റ്), അജിത് പ്രസാദ് (വൈസ് പ്രസിഡന്റ്), കെ ആർ മധു (സെക്രട്ടറി), കെ എം രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി), കെ എസ് രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |