കൂരോപ്പട . ജനകീയ ഹോട്ടലുകളെ സംരക്ഷിപ്പിക്കുന്നതിന് കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു. കൂരോപ്പട ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഹോട്ടലിൽ നിന്ന് പ്രദേശവാസികൾക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണവും മിതമായ നിരക്കിൽ മറ്റു ഭക്ഷണ വിഭവങ്ങളും വിതരണം ചെയ്യും. പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബശ്രീ യൂണിറ്റിലെ 5 വനിതകളാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |