ഇളങ്ങുളം . മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ എം മാണിയുടെ ഓർമ്മയ്ക്കായി കേരള കോൺഗ്രസ് (എം) നിർമ്മിച്ച് നൽകുന്ന കാരുണ്യ ഭവനത്തിന്റെ താക്കോൽ നാളെ വൈകിട്ട് 3 ന് ചെയർമാൻ ജോസ് കെ മാണി എം പി കൈമാറും. ചീഫ് വിപ്പ് എൻ ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം പി, എം എൽ എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവർ പങ്കെടുക്കും. പൊതു പ്രവർത്തകനായ എലിക്കുളം പഞ്ചായത്ത് മുൻഅംഗം തോമസ് കുട്ടി വട്ടയ്ക്കാട്ടാണ് ഭവനം നിർമ്മിച്ചു നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |