കോട്ടയം: കോട്ടയം പ്രസ് ക്ലബിന്റെയും കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകത്തിന്റെയും പ്രസിഡന്റായി ജോസഫ് സെബാസ്റ്റ്യനെയും (മലയാള മനോരമ) സെക്രട്ടറിയായി റോബിൻ തോമസിനെയും (എ.സി.വി ന്യൂസ്) ട്രഷററായി പി.കെ. അരുൺകുമാറിനെയും (ദീപിക) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഇവരാണ് . വൈസ് പ്രസിഡന്റുമാർ: അനീഷ് തോമസ് (ദീപിക), പ്രിയദർശിനി പ്രിയ (വനിത). ജോയിന്റ് സെക്രട്ടറിമാർ: അനീഷ് കുര്യൻ (ബാലരമ), സുമി സുലൈമാൻ (എ.സി.വി.ന്യൂസ്). കമ്മിറ്റി അംഗങ്ങൾ: സോനു തോമസ്, ജിബിൻ കുര്യൻ, ജോൺ മാത്യു (ദീപിക), ഇമ്മാനുവൽ തോമസ് (നൂസ് 18), ബാലചന്ദ്രൻ ചീറോത്ത് (ജൻമഭൂമി), ടി.പി.മോഹൻദാസ് (ദേശാഭിമാനി), അലൻ വി. മാത്യു, മഞ്ജു ജോസഫ് (മംഗളം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |