മുണ്ടക്കയം ഈസ്റ്റ്. ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെ അത്ലറ്റിക്സ് സമ്മർ പരിശീലന ക്യാമ്പിന് മുണ്ടക്കയം ഈസ്റ്റ് ബോയിസ് എസ്റ്റേറ്റ് ഗ്രൗണ്ടിൽ തുടക്കമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സപോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അത്ലറ്റിക്സ് ഓഫീസർ ഇൻ ചാർജ് ദീപ്തി മരിയ ജോസ്, ബോയിസ് എസ്റ്റേറ്റ് മാനേജർ കുര്യൻ ജോർജ്, പരിശീലകരായ സന്തോഷ് ജോർജ്, ബിനോഫാ മോൾ തുടങ്ങിയവർ പ്രസംഗിച്ചു. പെരുവന്താനം, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |