കറുകച്ചാൽ. ടോറസ് ഡിവൈഡറിലിടിച്ച് റോഡിൽ മറിഞ്ഞ് വീണ്ടും അപകടം. ഡ്രൈവർ പത്തനാട് സ്വദേശി ബാബുവിന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5ഓടെയായിരുന്നു അപകടം. പത്തനാട് ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് ലോഡുമായി പോയ ടോറസ് സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റയാളെ പൊലീസെത്തി കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് മെറ്റിൽ റോഡിൽ നിരന്നതോടെ ഗതാഗതം പൂർണമായി മുടങ്ങി. റോഡിലെ മെറ്റിൽ നീക്കിയ ശേഷം ക്രെയിൻ എത്തിച്ച് ലോറി റോഡിൽ നിന്നു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |