കറുകച്ചാൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി വികസന സെമിനാർ ഇന്ന് രാവിലെ 10.30ന് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, പഞ്ചവത്സര പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |