കാഞ്ഞിരപ്പള്ളി. ബൈപാസിന്റെ നിർമ്മാണം എത്രയും വേഗം തുടങ്ങണമെന്ന് കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി നഗരത്തിലെ സ്ഥലത്തിന്റെ ഫെയർ വാല്യു കുറയ്ക്കാൻ അടിയന്തര നടപടി വേണം. ചെത്തു തൊഴിലാളി യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഏരിയാ പ്രസിഡന്റ് ജി. സുനിൽകുമാർ ഉൽഘാടനം ചെയ്തു. നസീർ ഖാൻ അദ്ധ്യക്ഷനായി. സജിൻ വി.വട്ടപ്പള്ളി, ടി.കെ.ജയൻ ,കെ.എസ്.ഷാനവാസ്, സോമനാഥൻ,ഷാഹിദ് ആനിത്തോട്ടം,ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവർ സംസാരിച്ചു. പി.കെ.കാസിം (പ്രസിഡന്റ്), പി.എസ്.ശ്രീകുമാർ (സെക്രട്ടറി) പി.എസ്.ജയ്സൽ (ഖജാൻജി ) എന്നിവർ ഭാരവാഹികളായി 17 അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |