കോട്ടയം . പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയസംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നു. പത്തോ അതിലധികമോ പട്ടികജാതി സമുദായംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയസംഘങ്ങൾക്കുമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയസംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിലോ കുടുംബശ്രീയിലോ രജിസ്ട്രേഷൻ നടത്തി തുടർപ്രവർത്തനങ്ങൾ നടത്തിയിരിക്കണം. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക. അംഗീകരിക്കുന്ന പ്രോജക്ടുകളുടെ 75 ശതമാനം തുക രണ്ടു ഗഡുക്കളായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |