കോട്ടയം. മുതിർന്ന പത്ര പ്രവർത്തകർക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന പകുതിയാക്കി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അംശാദായം പ്രതിമാസം 500 രൂപ ആക്കി വർദ്ധിപ്പിച്ചശേഷം പെൻഷൻ വെട്ടിക്കുറയ്ക്കുന്നത് അനീതിയാണ്. നടപടിക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സേതു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.നടുവട്ടം സത്യശീലൻ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടറി പി.ആർ.ദേവദാസ്, എ.ആർ.ജോൺസൻ,പഴയിടം മുരളി, ജസ്റ്റിൻ ബ്രൂസ്,കെ.കെ.വത്സലൻ, ജി.ഗോപാലകൃഷ്ണൻ നായർ, പി.എ.ജോസഫ്. റസാഖ് താഴത്തങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |