ളാക്കാട്ടൂർ. വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആരോമലിനെ (24) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, പാമ്പാടി സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. പത്തനംതിട്ട ജില്ലയിലും ഇയാൾക്കെതിരെ കേസുകളുണ്ട്. മുൻപ് കാപ്പാ കാലാവധി കഴിഞ്ഞെത്തിയ ഇയാൾ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരുവീടാക്രമിച്ചു. ജാമ്യം റദ്ദായതോടെ ഒളിവിൽ പോവുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് ആരോമലിനെ പാമ്പാടി എസ്.എച്ച്.ഒ.പ്രശാന്ത് കുമാർ, എസ്. ഐ.ലെബിമോൻ, സി.പി.ഒമാരായ ജിബിൻലോബോ, ബിജേഷ്, അനീഷ് എന്നിവർ ചേർന്ന് പിടികൂടിയത്. കോട്ടയം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധിയിലും ഒന്നിൽ കൂടുതൽ കേസുകൾ ഉള്ള പ്രതികളെ അവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഉണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കാനുമായി മുഴുവൻ ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്. ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |