വൈക്കം. രാജ്യത്തിന്റെ ഭരണഘടന പോലും മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ മാറ്റിയെഴുതാൻ അണിയറ നീക്കങ്ങൾ നടക്കുന്ന, സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ ബലികഴിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ആസ്ഥാനമായ ഇണ്ടംതുരുത്തിമനയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ പൊതുമേഖലയും ജനാധിപത്യവുമെല്ലാം കോർപറേറ്റുകളുടെ കാൽക്കീഴിൽ അടിയറ വയ്ക്കുന്നു. സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് ബിനു പറഞ്ഞു. ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സുശീലൻ (സി.പി.എെ സംസ്ഥാന കൗൺസിലംഗം), സി.കെ.ആശ എം.എൽ.എ, അക്കരപ്പാടം ശശി (ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ്), സുഭാഷ് പുഞ്ചക്കോടൻ (എൻ.സി.പി), സി.എ. മാഹിൻ (എെഎൻഎൽ), സിറിയക് (ജനാധിപത്യ കേരളാ കോൺഗ്രസ് ), ഫിറോസ് മാവുങ്കൽ (എൽ.ജെ.ഡി), വി.ജോൺ (കേരളാ കോൺഗ്രസ് ജെ), എബ്രഹാം പഴയകടവൻ (കേരളാ കോൺഗ്രസ് എം), എം.കെ.രവീന്ദ്രൻ (കോൺഗ്രസ് എസ്), കെ.കെ.രാജു (ജനതാദൾ) എന്നിവർ പ്രസംഗിച്ചു. സാബു പി.മണലൊടി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |