കോട്ടയം. യുവതിയെ ശല്യം ചെയ്ത കേസിൽ മോഷ്ടാവ് പിടിയിൽ. പനച്ചിക്കാട് ചിറക്കരോട്ട് വീട്ടിൽ അജയൻ എന്ന് വിളിക്കുന്ന ശശികുമാറിനെയാണ് (45) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തുള്ള സ്വകാര്യ ബിയർ വൈൻ റെസ്റ്റോറന്റിലെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്. ഇയാൾക്കെതിരെ ചിങ്ങവനം, കോട്ടയം വെസ്റ്റ്, മണർകാട്, തലയോലപ്പറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് വിൽപന തുടങ്ങിയവയ്ക്ക് നിരവധി കേസുകൾ നിലവിലുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |