SignIn
Kerala Kaumudi Online
Thursday, 19 September 2024 11.55 AM IST

ലിംഗ സമത്വത്തിനുള്ള സമരം തുടരണം.

Increase Font Size Decrease Font Size Print Page
anandi

പൊൻകുന്നം. ലിംഗസമത്വത്തിനായുള്ള സമരങ്ങൾ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ചരിത്ര ഗവേഷകയും കേരള സർക്കാരിന്റെ ജെൻഡർ അഡ്വൈസറുമായ ഡോ.ടി.കെ.ആനന്ദി പറഞ്ഞു. സംസ്‌കാര സന്ധ്യ സംവാദസദസിൽ 'മഹാത്മാ അയ്യങ്കാളിയും സ്ത്രീമുന്നേറ്റവും നവോത്ഥാന മൂല്യങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനസംസ്‌കാര സെക്രട്ടറി എം.ജി.സതീഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചിറക്കടവ് പഞ്ചായത്തിന്റെ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടിയാണ് സംസ്‌കാരസന്ധ്യ. ചട്ടമ്പിസ്വാമി ജയന്തി ദിനത്തിലെ അടുത്ത സംസ്‌കാര സന്ധ്യയിൽ ആലങ്കോട് ലീലാ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ANANDI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.