കോട്ടയം. പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തുന്ന ജോലി പുരോഗമിക്കുന്നു. കെ.എസ്.ടി.പി. ചീഫ് എൻജിനീയർ കെ.എഫ്.ലിസി, സൂപ്രണ്ടിംഗ് എൻജിനീയർ എൻ.ബിന്ദു, പൊതുമരാമത്ത് സൗത്ത് റോഡ്സ് സൂപ്രണ്ടിംഗ് എൻജിനീയർ പി.ടി.ജയ, റോഡ്സ് കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ എന്നിവരുടെ സംഘമാണ് നേതൃത്വം നൽകുന്നത്. റണ്ണിംഗ് കോൺട്രാക്ട് പാക്കേജ് ഒന്നു പ്രകാരം 187 കിലോമീറ്റർ ദൈർഘ്യമുള്ള 65 റോഡുകൾ അഞ്ചുകോടി 21 ലക്ഷം രൂപയ്ക്കും റണ്ണിംഗ് കോൺട്രാക്ട് പാക്കേജ് രണ്ടു പ്രകാരം 1195.1 കിലോമീറ്റർ ദൈർഘ്യമുള്ള 303 റോഡുകൾ 21 കോടി 22 ലക്ഷം രൂപയ്ക്കുമാണ് അറ്റകുറ്റപണി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |