SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 PM IST

കൃഷി നാശം, നഷ്ടപരിഹാരം.

Increase Font Size Decrease Font Size Print Page
krishy

കോട്ടയം . 2021 ഒക്ടോബർ, നവംബർ മാസങ്ങളിലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ കൃഷി നാശം ധനസഹായം വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിലുള്ള കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, എരുമേലി, കോരുത്തോട്, മണിമല, മുണ്ടക്കയം, പാറത്തോട് കൃഷിഭവനുകൾ വഴി 41.08 ലക്ഷം രൂപയുടെ 422 അപേക്ഷകൾ ലഭിച്ചതിൽ 393 അപേക്ഷകളിൽ ധനസഹായം നൽകി. ഈരാറ്റുപേട്ട ബ്ലോക്കിലെ ഈരാറ്റുപേട്ട, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ സൗത്ത്, തീക്കോയി, തലനാട്, തലപ്പലം, തിടനാട് കൃഷി ഭവനുകളിലായി 17.42 ലക്ഷം രൂപയും കൃഷിനാശത്തിനുള്ള ധനസഹായമായി അനുവദിച്ചു. മൃഗസംരക്ഷണമേഖലയിൽ കർഷകർക്കുണ്ടായ നാശനഷ്ടത്തിന് 8.46 ലക്ഷം രൂപ വിതരണം ചെയ്തു. പശു കിടാരി, കിടാവ്, കോഴി, താറാവ്, കാലിത്തൊഴുത്ത് എന്നീ വിഭാഗങ്ങളിലെ നാശനഷ്ടങ്ങൾക്കാണ് 175 കർഷകർക്ക് 8,46,300 രൂപ അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.